മദനിയെ മോചിപ്പിയ്ക്കാനുള്ള ശ്രമം തെറ്റ്
തിരുവനന്തപുരം:പി ഡി പി നേതാവ് മദനിയെ മോചിപ്പിയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുവമോര്‍ച്ച രംഗത്തെത്തി. കേരളത്തിലെ പല കോടതികളില്‍ മദനിയ്ക്കെതിരെ ഇപ്പോഴുളള കേസുകള്‍ പിന്‍വലിയ്ക്കുകയാണെങ്കില്‍ അത് വിചിത്രവും അപകടകരവുമായിരിയ്ക്കുമെന്നാണ് യുവ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡണ്ട് എം ടി രമേശ് പറഞ്ഞു.
തമിഴ്നാട് ജയിലില്‍ നിന്ന് മദനിയെ മോചിപ്പിയ്ക്കാനായാണ് കേരള സര്‍ക്കാര്‍ ശ്രമിയ്ക്കുമെന്ന് പറയുന്നത്. മദനിയെ മോചിപ്പിയ്ക്കാനായി ശ്രമിയ്ക്കുമെന്ന് ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്കൊപ്പമാണ് ഉമ്മന്‍ചാണ്ടി ഇത് വ്യക്തമാക്കിയത്. പ്രഗത്ഭനായ ഒരു ജഡ്ജി ഇത്തരത്തിലുള്ള നിലപാടെടുക്കുന്നത് ശരിയല്ലെന്നും രമേശ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications