മലേഷ്യന്‍ കമ്പനി റോഡുപണി തുടങ്ങും
തിരുവനന്തപുരം: മലേഷ്യയിലെ കമ്പനി അടുത്തമാസം കേരളത്തില്‍ റോഡുപണി തുടങ്ങും. കമ്പനിതന്നെയാണ് ഇത് വ്യക്തമാക്കിയത്. ജോലികള്‍ 2003 ഒക്ടോബറോടെ പൂര്‍ത്തിയാക്കും.
കേരളത്തില്‍ റോഡ് പണിയാന്‍ മലേഷ്യന്‍ കമ്പനിയ്ക്ക് സര്‍ക്കാര്‍ സമ്മതപത്രം അയച്ചു കഴിഞ്ഞു.
റോഡ് ബില്‍ഡര്‍ (എം) ഹോള്‍ഡിംഗ്സ് എന്ന സ്ഥാപനമാണ് കേരളത്തില്‍ റോഡ് പണിയുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഈ സമ്മതപത്രം അയച്ചത്.
സര്‍ക്കാരിന്റെ സമ്മതപത്രം കിട്ടിയതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 11.24 കോടി മലേഷ്യന്‍ റിംഗിറ്റ് (142.94 കോടി രൂപ) യുടേതാണ് റോഡ് നിര്‍മ്മാണ പദ്ധതി. ലോകബാങ്കിന്റെ ഉപ സ്ഥാപനമായ അന്തര്‍ ദേശീയ പുനരുദ്ധാരണ ബാങ്കായിരിയ്ക്കും സാമ്പത്തിക സഹായം നല്‍കുക.
ശബരിമല റോഡാണ് മലേഷ്യന്‍ കമ്പനി പുതുക്കി പണിയുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള റോഡ് പണിയാനാണ് പദ്ധതി. ഇതിനായി മലേഷ്യയിലെ മന്ത്രി കേരളത്തില്‍ എത്തി ആദ്യ വട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications