ആകാശ ബസ് പദ്ധതി അനിശ്ചിതത്വത്തില്‍
കൊച്ചി: മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ കൊച്ചിയില്‍ സ്ഥാപിക്കാനായി മുന്നോട്ടുവെച്ച ആകാശ ബസ് പദ്ധതിയ്ക്ക് അനുവാദം കിട്ടാതെ അനിശ്ചിതത്വത്തില്‍ തുടരുന്നു.
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ കൊച്ചിയില്‍ സ്ഥാപിക്കാനായി മുന്നോട്ടുവെച്ച രണ്ടാമത്തെ പദ്ധതിയാണ് ആകാശ ബസ്. ആദ്യം മുന്നോട്ടുവെച്ച മെട്രോ റെയില്‍ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുക പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആകാശ ബസ് പദ്ധതി പരിഗണനയ്ക്കെടുത്തത്.
മന്ത്രിസഭ അനുമതി നല്‍കികഴിഞ്ഞാല്‍ ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കാനായി പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി (ഐ സി ആര്‍ എ) യുടെ സര്‍ട്ടിഫിക്കറ്റോടെ വിശദ റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഐ സി ആര്‍ എയുടെ റേറ്റിംഗ് സര്‍ട്ടിഫിക്കറ്റുണ്ടായിട്ടും വ്യവസായ വികസന കോര്‍പ്പേറഷന്‍ പദ്ധതി റിപ്പോര്‍ട്ടിന്റെ വിശദ പഠനത്തിനായി ഐ എല്‍ എഫ് എസ്, ഐ ഡി എഫ് സി എന്നീ കണ്‍സള്‍ട്ടന്‍സികളെ ഏല്പിച്ചിരിക്കുകയാണ്.
പഠനത്തിന് ഈ ഏജന്‍സികള്‍ ഒരു മാസമെങ്കിലുമെടുക്കും. ആഗോള നിക്ഷേപക സമ്മേളനത്തിന് മുമ്പായി പഠനം പൂര്‍ത്തിയായില്ലെങ്കില്‍ ആകാശ ബസ് പദ്ധതി കടലാസില്‍ തന്നെ അവസാനിക്കും. നവംബര്‍ 15നു മുമ്പായി പരിശോധന പൂര്‍ത്തിയാവുമെന്നും മറ്റൊരു ആരോപണവും ഉണ്ടാവാന്‍ പാടില്ല എന്നുള്ളതു കൊണ്ടാണ് സ്വതന്ത്ര ഏജന്‍സിയെ റിപ്പോര്‍ട്ട് പഠിക്കാന്‍ ഏല്പിച്ചതെന്നും വ്യവസായ വികസന കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications