മീറ്റ് തടയാന്‍ ശ്രമിച്ചാല്‍ അടിച്ചൊതുക്കും
തിരുവനന്തപുരം: ഗ്ലോബല്‍ മീറ്റ് തടയാന്‍ ശ്രമിച്ചാല്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അടിച്ചൊതുക്കുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.
കേരള സോഷ്യലിസ്റ് യൂത്ത് ഫെഡറേഷന്‍ സംഘടിപ്പിച്ച തൊഴില്‍ രഹിതരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ അമ്പത് ലക്ഷത്തോളം യുവാക്കള്‍ തൊഴില്‍രഹിതരാണ്. കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുന്നതിന് ഗ്ലോബല്‍ മീറ്റ് ഉപകരിക്കും. മീറ്റ് തടയുന്നത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കാനേ സഹായിക്കൂ. അതുകൊണ്ട് മീറ്റ് തടയുന്നതില്‍ നിന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിന്തിരിയണം- രാഘവന്‍ പറഞ്ഞു.
കേരളത്തിലെ തൊഴില്‍ രഹിതര്‍ക്ക് സര്‍ക്കാര്‍ ജോലി ഒരു സ്വപ്നം മാത്രമായിരിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications