ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് 13, യുഡിഎഫ് 5
തിരുവനന്തപുരം: സംസ്ഥാനത്ത് 19 തദ്ദേശസ്വയം ഭരണ വാര്‍ഡുകളിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 13 സീറ്റുകളിലും യു ഡി എഫ് അഞ്ച് സീറ്റുകളിലും ഒരു സീറ്റില്‍ ബി ജെ പിയും വിജയിച്ചു.
ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ എല്‍ ഡി എഫും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ രണ്ടിടത്ത് എല്‍ ഡി എഫും ഒരിടത്ത് യു ഡി എഫും ജയിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തിലെ കോട്ടപ്പള്ളി ഡിവിഷനില്‍ സി പി എമ്മിലെ സ്യമന്തഭദ്രന്‍ വിജയിച്ചു. തിരുവനന്തപുരം വെള്ളനാട് ബ്ലോക്കിലെ ഉഴമലയ്ക്കില്‍ കോണ്‍ഗ്രസിലെ കെ. ശശിധരനാണ് ജയം. കണ്ണൂര്‍ ജില്ലയിലെ എടയ്ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കടമ്പൂരില്‍ കെ. സി. ശ്രീനിവാസന്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ചടയമംഗലം ബ്ലോക്കിലെ നിലമേലില്‍ സി പി എമ്മിലെ ജലീല്‍ ജയിച്ചു.












Click it and Unblock the Notifications