പിള്ള-ജേക്കബ് ഗ്രൂപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിയ്ക്കും
തിരുവനന്തപുരം: പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിയ്ക്കുന്നതിന് കേരള കോണ്‍ഗ്രസ് ജേക്കബുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചു.
ഇരുവരും ഒന്നിച്ചുപോവുന്നതിനുള്ള തീരുമാനം ഭാവിയില്‍ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ലയനത്തിന് മുന്നോടിയാവുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
ഇരുപാര്‍ട്ടികളില്‍ നിന്നും നാല് അംഗങ്ങള്‍ വീതമുള്ള ഏകോപന സമിതി രൂപീകരിക്കും. ആര്‍. ബാലകൃഷ്ണപിള്ളയായിരിക്കും സമിതിയുടെ അധ്യക്ഷന്‍.
ബാലകൃഷ്ണപിള്ള ഗ്രൂപ്പില്‍ നിന്നുള്ള മറ്റ് അംഗങ്ങളാരൊക്കെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ജേക്കബ് ഗ്രൂപ്പില്‍ നിന്ന് ടി. എം. ജേക്കബ്, ഉമ്മന്‍ മാത്യു, മാത്യു സ്റീഫന്‍, ജോണി നെല്ലൂര്‍ എന്നിവരാണ് അംഗങ്ങള്‍.












Click it and Unblock the Notifications