18ന് സ്വകാര്യ ബസ്സുടമാ പണിമുടക്ക്
കൊച്ചി: ഒക്ടോബര്‍ 18 വെള്ളിയാഴ്ച സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കും. ബസ്സുടമകളുടെ വിവിധ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിയ്ക്കാത്തതിനാലാണ് പണിമുടക്കിലേയ്ക്ക് നീങ്ങുന്നതെന്ന് കേരള സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.
ഒക്ടോബര്‍ 30 ന് തിരുവനന്തപുരത്ത് റാലിയും ധര്‍ണയും നടത്താനും ഉദ്ദേശിയ്ക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ്സുടമകള്‍ വ്യക്തമാക്കി.
അയല്‍ സംസ്ഥാനങ്ങള്‍ ചെയ്തപോലെ ഒരു റഗുലേറ്ററി കമ്മറ്റി ഉണ്ടാക്കുക ഡീസലിന്റെ വില്പന നികുതി 24 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറയ്ക്കുക എന്നിവയാണ് പല ആവശ്യങ്ങളില്‍ ചിലത്.












Click it and Unblock the Notifications