മാനഭംഗകേസ്: രണ്ട് പേര്‍ അറസ്റില്‍
കൊച്ചി: കോയമ്പത്തൂരില്‍ നിന്ന് കേരളത്തില്‍ വന്ന പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേരെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ് ചെയ്തു.
തമ്മനം സ്വദേശികളായ ഉള്ളാടുതറ അന്‍സാര്‍ (24), പുത്തന്‍ചാക്കലക്കല്‍ സുനില്‍ (26) എന്നിവരെയാണ് അസിസ്റന്റ് കമ്മിഷണര്‍ വി. ജി. ശശിധരന്‍, നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ പി. അജയകുമാര്‍, നോര്‍ത്ത് അഡീഷണല്‍ എസ് ഐ കെ. വി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ് ചെയ്തത്. ഇരുവരെയും ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഷാഹിദ എന്ന സ്ത്രീയാണ് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്തേക്ക് കാറിലേക്ക് പോവുമ്പോള്‍ പലവട്ടം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് തിരയുകയാണ്.












Click it and Unblock the Notifications