ദുബായ് വ്യവസായിക സമ്മേളനത്തില്‍ കേരളവും
ദുബൈ തിരുവനന്തപുരം: ദുബായില്‍ നടക്കുന്ന വ്യവസായിക പ്രദര്‍ശനമായ ഗിറ്റക്സ് 2002 ല്‍ കേരള സംഘം പങ്കെടുക്കുന്നു.
വിവരസാങ്കേതിക രംഗത്തെ വിവിധ കമ്പനികളും സൗകര്യ ദായകരും പങ്കെടുക്കുന്ന മേളയാണ് ഗിറ്റക്സ് 2002.
കേരളത്തിലേയ്ക്ക് നിക്ഷേപകരെ ക്ഷണിയ്ക്കുകയാണ് പ്രധാന ലക്ഷ്യം. 2002 ല്‍ പങ്കെടുക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തെ വ്യവസായ വിവര സാങ്കേതിക വകുപ്പുമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കും. ഏഷ്യയിലെ മികച്ച മൂന്ന് ഐ.റ്റി. പാര്‍ക്കുകളിലൊന്നായ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ഇതാദ്യമായി ഗിറ്റക്സില്‍ പങ്കെടുക്കും. വ്യവസായ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായി, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍, ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് രാജീവ് വാസുദേവന്‍ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ളത്.
2003 ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റര്‍ മീറ്റിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ ഈ സംഘം ഗള്‍ഫില്‍ പലസ്ഥലങ്ങളിലും നടത്തും. ജൂലൈയില്‍ അമേരിക്കയിലും സെപ്റ്റംബറില്‍ യൂറോപ്പ്, ചൈന എന്നിവിടങ്ങളിലും ഇത്തരം പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു.
വിവര സാങ്കേതിക കമ്പനികള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുകയാണ് ഗിറ്റക്സില്‍ പങ്കെടുക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് . നാസ്കോം നടത്തിയ ഒരു പഠനത്തില്‍ വിവര സാങ്കേതിക വിദ്യാ കമ്പനികള്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ ഇന്ത്യയിലെ ഏറ്റവും യോജിച്ച മൂന്ന് കേന്ദ്രങ്ങളില്‍ ഒന്ന് കേരളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദേശീയ ഇന്റര്‍നെറ്റ് ശൃംഖലയില്‍ നൂറു ശതമാനം ഒപ്റ്റിക് ഫൈബര്‍ കണക്ടിവിറ്റിയുള്ള സംസ്ഥാനമായിക്കഴിഞ്ഞു കേരളം. ടെക്നോപാര്‍ക്കിനൊപ്പം കൊച്ചിയിലെ കിന്‍ഫ്രാ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ പാര്‍ക്ക്, കൊച്ചിയിലെ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, കിന്‍ഫ്ര ഐ.റ്റി പാര്‍ക്ക് എന്നിവ ചേര്‍ന്ന് വിവര സാങ്കേതിക രംഗത്തു മുതല്‍ മുടക്കുന്നവര്‍ക്ക് വന്‍ സൗകര്യങ്ങല്‍ ഒരുക്കിയിരുക്കിയിരിക്കുകയാണ്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററാണ് ഈ മേള സംഘടിപ്പിയ്ക്കുന്നത്. സെന്റര്‍ തന്നെ 2003 ജനുവരി 22 മുതല്‍ 24 വരെ ഹൈദരാബാദിലും ഇതേ മേള സംഘടിപ്പിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications