അമിതാഭ് ബച്ചന് 60ാം പിറന്നാള്‍
തിരുപ്പതി: അറുപത് തികയുന്ന ബോളിവുഡ് താരചക്രവര്‍ത്തി അമിതാഭ് ബച്ചന്‍ തിരുപ്പതി ക്ഷേത്രത്തിലെത്തി. ഒക്ടോബര്‍ 11 വെള്ളിയാഴ്ച രാവിലെ തിരുപ്പതി ക്ഷേത്രത്തില്‍ ബച്ചന്‍ ഭക്തിനിര്‍ഭരമായ പിറന്നാള്‍ ആഘോഷം നടത്തി.
ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൂടെയുണ്ടായിരുന്നു. ഇനി താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു ബച്ചന്റെ ജന്മദിനസന്ദേശം. തന്നെക്കാണാനെത്തിയ വാര്‍ത്താലേഖകരോട് ബച്ചന്‍ അല്പനേരം ചെലവഴിച്ചു. 1991ല്‍ ഹിന്ദി സിനിമാരംഗം വിട്ട ബച്ചന്‍ അക്കാലത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ നീക്കം പരാജയപ്പെട്ടുകയായിരുന്നു.
ജന്മദിനാഘോഷത്തിന് ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങി.












Click it and Unblock the Notifications