Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫറൂഖ് അബ്ദുള്ള രാജിവച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ഗവര്‍ണര്‍ ജി. എസ്. സക്സേനയ്ക്ക് രാജി നല്‍കി.

കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം സമ്മതിച്ചുകൊണ്ടാണ് ഫറൂഖ് അബ്ദുള്ള രാജിവച്ചത്. ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് ഈ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടി.

ഒക്ടോബര്‍ 11 വെള്ളിയാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്നതിന് ശേഷമാണ് ഫറൂഖ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.

പുതിയ സര്‍ക്കാരിന് വിജയം ആശംസിച്ച ഫറൂഖ് തീവ്രവാദത്തെ നേരിടുന്നതായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണനയിലുണ്ടാവേണ്ടതെന്ന് പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തന്റെ സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തിയവര്‍ രൂപീകരിക്കുന്ന സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് കണ്ടറിയാം. - അദ്ദേഹം പറഞ്ഞു.

ആരോഗ്യകരമായ പ്രതിപക്ഷമായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഒറ്റകക്ഷി എന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ജനങ്ങളുടെ ഹിതമാണ് അംഗീകരിക്കപ്പെടേണ്ടതെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അത് ചെയ്യുമെന്നും ഫറൂഖ് പറഞ്ഞു.

ആരാണ് തങ്ങളുടെ പരാജയത്തിന് ഉത്തരവാദികളെന്ന് അറിയാം. സമയം വരുമ്പോള്‍ അവരുടെ തനിനിറം പുറത്തുകൊണ്ടുവരും- ഫറൂഖ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+