കര്‍ണാടകയ്ക്ക് സുപ്രിം കോടതി നോട്ടീസ്
ദില്ലി: കാവേരി നദീജല പ്രശ്നത്തില്‍ സുപ്രിം കോടതി കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്കും ജലവിഭവമന്ത്രി എച്ച്. കെ. പാട്ടിലിനും സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും നോട്ടീസ് അയച്ചു.
സുപ്രിം കോടതി ഉത്തരവ് പ്രകാരം കര്‍ണാടക സര്‍ക്കാര്‍ കാവേരി വെള്ളം വിട്ടുതരാത്തത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 22നോ അതിന് മുമ്പോ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ 24നാണ് കേസിന്മേല്‍ ഇനി വാദം കേള്‍ക്കുന്നത്. തമിഴ്നാട് നല്‍കിയ മറ്റൊരു ഹര്‍ജിയിന്മേലും അന്ന് വാദം കേള്‍ക്കും. ജസ്റിസുമാരായ വി. എന്‍. ഖാരെ, അര്‍ജിത് പസായത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്.












Click it and Unblock the Notifications