കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ പി. ശ്രീരംഗത്തിന് ജാമ്യം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ രണ്ടാം പ്രതിയും ശോഭനാ ജോര്‍ജ്ജ് എംഎല്‍എയുടെ പിഎയുമായ അനില്‍ പി. ശ്രീരംഗത്തിന് ജാമ്യം നല്കി. ഒക്ടോബര്‍ 11 വെള്ളിയാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പതിനായിരം രൂപ വീതമുള്ള രണ്ടാള്‍ ജാമ്യവം സ്വന്തം നിലയിലുള്ള ബോണ്ടും നല്കണമെന്ന അടിസ്ഥാനത്തിലാണ് ജാമ്യം. ഒരു വിധത്തിലും കേസില്‍ ഇടപെടാനോ തെളിവുകള്‍ നശിപ്പിക്കാനോ പാടില്ലെന്നും ഒക്ടോബര്‍ 16 മുതലുള്ള എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും ഉപാധികളില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അവരുടെ മുന്നില്‍ ഹാജരാകുകയും വേണം.

അനില്‍ പി. ശ്രീരംഗത്തിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിട്ടുതരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും അനിലിനെ കസ്റഡിയില്‍ വിട്ടുതരണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ പ്രോസിക്യൂഷന്‍ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനില്‍ പി. ശ്രീരംഗത്തിന് ഉപാധികളോടെ ജാമ്യം നല്കിയത്. നേരത്തെ ഹൈക്കോടതിയും അനിലിന് ജാമ്യം അനുവദിക്കണമെന്നും ഇനിയും കസ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് നിര്‍ദേശിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X