സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
കണ്ണൂര്‍: കൂത്തുപറമ്പിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ് തകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. കഴിഞ്ഞമാസമാണ് വൈദ്യുതി നിരക്ക് വര്‍ധനവിനെതിരായി നടന്ന സമരത്തിനിടെ പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്തത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്യപ്പെട്ട സഹദേവന്‍, സജീവന്‍ എന്നീ സിപിഎം പ്രവര്‍ത്തകര്‍ ജുഡീഷ്യല്‍ കസ്റഡിയിലായിരുന്നു. 4,000 രൂപ ജാമ്യത്തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ജാമ്യത്തില്‍ പോകാന്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്നാണ് ഇവരുടെ ജാമ്യപേക്ഷ ജില്ലാ കോടതി മുമ്പാകെ എത്തിയത്. ഇവരെ കുറ്റക്കാരാണെന്ന് കണ്ടതിനെ തുടര്‍ന്ന് കോടതി ജാമ്യം നിഷേധിച്ചു. ഈ കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഎം ജില്ലാ നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications