കോലിയക്കോടിന് സസ്പെന്‍ഷന്‍
തിരുവനന്തപുരം: മണിച്ചനില്‍ നിന്ന് പണം വാങ്ങിയതിന് സി പി എം വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍നായരെ ഒരു മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തു.
മണിച്ചനില്‍ നിന്ന് പണം വാങ്ങിയതിന് നടപടിയ്ക്ക് വിധേയമാവുന്ന മൂന്നാമത്തെ നേതാവാണ് കോലിയക്കോട് കൃഷ്ണന്‍നായര്‍. നേരത്തെ മുന്‍ ജില്ലാ സെക്രട്ടറി എം. സത്യനേശന്‍, പാറശാല ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറി ഗൗതമന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
മണിച്ചനില്‍ നിന്ന് രണ്ട് തവണയായി 30,000 രൂപ വാങ്ങിയെന്നാണ് കോലിയക്കോടിനെതിരായ ആരോപണം. മണിച്ചനുമായുള്ള സി പി എം നേതാക്കളുടെ ബന്ധത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷന് മുന്നില്‍ മണിച്ചനുമായി യാതൊരു ബന്ധവുമില്ലെന്നാണ് കോലിയക്കോട് പറഞ്ഞത്.
കൃഷ്ണന്‍ നായരെ നാല് വര്‍ഷം മുമ്പും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. കണ്‍ട്രോള്‍ കമ്മിഷന് അപ്പീല്‍ കൊടുത്താണ് അന്ന് അംഗത്വം തിരികെ വാങ്ങിയത്.












Click it and Unblock the Notifications