Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജരേഖ: ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന്

തിരുവനന്തപുരം: വ്യാജരേഖ കേസിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയതിന് അന്വേഷണ സംഘത്തിന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. രാമചന്ദ്രന്‍ നായര്‍ കോടതിയെ ബോധിപ്പിച്ചു.

കേസിലെ രണ്ടാം പ്രതി അനില്‍ പി. ശ്രീരംഗത്തിന്റെ കസ്റഡി ഹര്‍ജി സംബന്ധിച്ച വാദം കേള്‍ക്കലിനിടെയാണ് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

തിരുവനന്തപുരം, ചെങ്ങന്നൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് ശോഭനാ ജോര്‍ജും അനില്‍ പി. ശ്രീരംഗവും ആര്‍. ജയചന്ദ്രനും ഗൂഢാലോചന നടത്തിയത്. ഒരു പാടു കാലമായി ശോഭനയുടെ വീട്ടില്‍ താമസിക്കുകയാണ് അനില്‍ പി. ശ്രീരംഗവും ആര്‍. ജയചന്ദ്രനും. മൂവരും വീട്ടില്‍ വെച്ച് നടത്തിയ സംഭാഷണത്തിന്റെ തെളിവുകളുണ്ട്.

98471 31057 എന്ന നമ്പരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച ഹാന്റ് സെറ്റ് പ്രതികളില്‍ ഒരാളുടേതാണ്. മൂന്ന് പ്രതികളും ഈ സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വിളിച്ച ആദ്യത്തെ എട്ട് നമ്പര്‍ സൂര്യാ ടിവിയുടേതാണ്. ഇവര്‍ പരസ്പരവും സിം കാര്‍ഡിലേക്ക് വിളിച്ചിട്ടുണ്ട്.

കേസില്‍ ഒരു പ്രതിയെ അറസ്റ് ചെയ്യാനുണ്ട്. അയാളെ കുറിച്ചുള്ള തെളിവുകള്‍ സിം കാര്‍ഡുമായി ബന്ധപ്പെട്ടുള്ളതിനാല്‍ അതേ കുറിച്ചൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. അനില്‍ പി. ശ്രീരംഗത്തെ കസ്റഡിയില്‍ ലഭിച്ചാലേ കൂടുതല്‍ തെളിവ് കണ്ടെത്താന്‍ കഴിയൂ.

എന്നാല്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുതിയതായി ഒന്നും തന്നെയില്ലെന്നും അനിലിനെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം തള്ളണമെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി. ശശിധരന്‍നായര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+