വൈദ്യുതി മോഷ്ടിച്ചാല്‍ ജാമ്യമില്ലാക്കേസ്
തിരുവനന്തപുരം: മീറ്ററില്‍ കൃത്രിമം കാട്ടി വൈദ്യുതി മോഷ്ടിക്കുന്നവരെ ജാമ്യമില്ലാ കേസ് രജിസ്റര്‍ ചെയ്ത് ഉടന്‍ അറസ്റ് ചെയ്യാന്‍ പൊലീസിന് അധികാരംനല്‍കുന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവരും. ഇതിനായി സര്‍ക്കാര്‍ വൈകാതെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന വൈദ്യുതി മോഷണ കേസില്‍ 5000 രൂപ മുതല്‍ 50000 രൂപ വരെ പിഴയീടാക്കാനും വ്യവസ്ഥ ഏര്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സിനാണ് രൂപം നല്‍കുന്നത്.
മോഷണം തടയുന്നതിനായി ബോര്‍ഡിലെ വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തും. ഐജി, ഡിവൈഎസ്പി എന്നിവരാണ് വിജിലന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വൈദ്യുതി മോഷണം നടത്തുന്നവരെ അറസ്റ് ചെയ്യാനുള്ള അധികാരം ലോക്കല്‍ പൊലീസിന് കൂടി നല്‍കണോയെന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല.












Click it and Unblock the Notifications