കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍: കാറുടമയുടെ വിലാസം കണ്ടെത്തി

  • By Super
Google Oneindia Malayalam News

കാസര്‍കോട്: സല്‍മാന്‍ ഖാന്‍ ഓടിച്ച ടെയോട്ട ലാന്‍സ് ക്രൂസറിന്റെ അവകാശിയെന്ന് കരുതുന്ന കാസര്‍കോട് സ്വദേശിയുടെ വിലാസം പൊലീസ് കണ്ടെത്തി.

കാസര്‍കോട് തളങ്കര പട്ടേല്‍ റോഡിലാണ് ഹസ്സന്‍ അബ്ദുള്‍ റഹ്മാന്റെ വീട്. ഇയാള്‍ ഇപ്പോള്‍ ഷാര്‍ജയില്‍ ജോലി ചെയ്യുകയാണ്.

ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് (ടി ആര്‍) സൗകര്യം ഉപയോഗിച്ചാണ് അബ്ദുള്‍ റഹ്മാന്‍ കാര്‍ ഇന്ത്യയിലേക്ക് കടത്തിയത്. വിദേശത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കാണ് ടി ആര്‍ സൗകര്യം ലഭിക്കുന്നത്. വിദേശത്ത് ഉപയോഗിച്ച സാധനങ്ങള്‍ ഡ്യൂട്ടിയിളവോടെ ഇന്ത്യയിലേക്ക് കൊണ്ടുവരാമെന്നതാണ് ടി ആര്‍ സൗകര്യം.

ടി ആര്‍ പെര്‍മിറ്റ് ദുരുപയോഗം ചെയ്താണ് കാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നാണ് കരുതുന്നത്. മുംബൈയില്‍ വിദേശ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഒരു പ്രമുഖനാണ് കാര്‍ വാങ്ങിയത്. ഇത് ദുബായില്‍ ആയിരുന്ന റഹ്മാന്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അയാള്‍ക്ക് പ്രതിഫലം നല്‍കി ഇന്ത്യയിലേക്ക് കൊണ്ടുവരുകയായിരുന്നു.

കാസര്‍കോട് തളങ്കരയിലെ പഴയ മേല്‍വിലാസമാണ് റഹ്മാന്‍ പാസ്പോര്‍ട്ടില്‍ നല്‍കിയിരുന്നത്. മുംബൈ പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കേരള പൊലീസ് ഈ വിലാസത്തിലെ വ്യക്തിയെ കണ്ടെത്താന്‍ ശ്രമിച്ചു. ആദ്യം ഈ വിലാസത്തിലുള്ള ആളെ കണ്ടെത്താനായില്ല. പിന്നീടാണ് ഇയാള്‍ താമസം മാറ്റിയതായി വിവരം ലഭിച്ചത്.

ഇതിനിടെ സല്‍മാന്‍ ഖാന് മുബൈ കോടതി ജാമ്യം നിഷേധിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X