ചെറുകിട സോപ്പുല്പാദകര്‍ സമരത്തിന്
കോഴിക്കോട്: സോപ്പുപയോഗിച്ച് കൈകഴുകി വയറിളക്കം അകറ്റാനുള്ള സര്‍ക്കാര്‍ പദ്ധതിയ്ക്കെതിരെ കേരളത്തിലെ ചെറുകിട സോപ്പ് ഉല്പാദകര്‍ സമരത്തിലേക്ക്. ബഹുരാഷ്ട്ര സോപ്പ് കമ്പനികളെ സഹായിക്കാനുള്ള കൈ കഴുകല്‍ പദ്ധതി സര്‍ക്കാര്‍ റദ്ദാക്കണമെന്നതാണ് ചെറുകിട സോപ്പ് ഉല്പാദകരുടെ ആവശ്യം.
ലോകബാങ്ക് സഹായത്തോടെയുള്ള ഈ പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിലെ ചെറുകിട സോപ്പുല്പാദന മേഖല പാടെ തകരും എന്നതാണ് സര്‍ക്കാരിന്റെ വാദം. ഇതിനാല്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് സംഘടനയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കേരള ചെറുകിട സോപ്പ് ഉല്പാദകരുടെ അസോസിയേഷന്‍ (കെഎസ്എസ്എസ്എംഎ) ആവശ്യപ്പെട്ടു.
കോഴിക്കോട് അടുത്തയാഴ്ച ചേരുന്ന സംസ്ഥാന സമ്മേളനത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്കുമെന്ന് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് സി. പ്രഭാകരന്‍ പറഞ്ഞു.












Click it and Unblock the Notifications