Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിമ്മി കാര്‍ട്ടര്‍ക്ക് സമാധാന നൊബേല്‍

ഓസ്ലോ: മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. അന്താരാഷ്ട്രതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദശകങ്ങളായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ജനാധിപത്യവും മനുഷ്യാവകാശവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ജിമ്മി കാര്‍ട്ടറെ തിരഞ്ഞെടുക്കാനുള്ള കാരണമായി നൊബേല്‍ സമിതിയുടെ വിലയിരുത്തല്‍.

കാര്‍ട്ടറിനുള്ള നൊബേല്‍ സമ്മാനം യുഎസ് ഭരണകൂടത്തിനോടുള്ള പരസ്യവിമര്‍ശനമായും മാധ്യമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇറാഖിനെ ആക്രമിക്കാന്‍ യുഎസ് കോണ്‍ഗ്രസ് പ്രസിഡന്റ് ബുഷിന് അനുമതി നല്കി ഏതാനും മണിക്കൂറുകള്‍ക്കകമാണ് കാര്‍ട്ടറിന് നൊബേല്‍ സമാധാനസമ്മാനം പ്രഖ്യാപിച്ചത്.

1977 മുതല്‍ 1981 വരെ യുഎസ് പ്രസിഡന്റായിരുന്ന കാലത്താണ് ഇസ്രയേല്‍- ഈജിപ്ത് സമാധാനത്തിന് വഴിവച്ച ക്യാമ്പ് ഡേവിഡ് കരാറിന് വഴിയൊരുക്കിയത് ജിമ്മി കാര്‍ട്ടറുടെ അക്ഷീണപ്രവര്‍ത്തനമാണ്. കിഴക്കും പടിഞ്ഞാറും തമ്മില്‍ ശീതയുദ്ധം നടക്കുമ്പോള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ മനുഷ്യാവകാശത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടിയതും ജിമ്മി കാര്‍ട്ടറാണ്.

20 വര്‍ഷം മുമ്പാണ് അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതിനെക്കുറിച്ച് ബോധവല്ക്കരണം നടത്താന്‍ കാര്‍ട്ടര്‍ സെന്റര്‍ തുടങ്ങിയത്. കാര്‍ട്ടറിന് സമ്മാനത്തുകയായി 5.13 കോടി രൂപ ലഭിക്കും. ഡിസംബര്‍ 10ന് ഓസ്ലോ സിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നൊബേല്‍ സമ്മാനം നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+