Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനിയില്ലാതെ, തമിഴ്സിനിമക്കാരുടെ റാലി

ചെന്നൈ: കര്‍ണാടകത്തിന് വൈദ്യുതി നല്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്സിനിമാ പ്രവര്‍ത്തകര്‍ നടത്തുന്ന റാലി നെയ്വേലിയിലെത്തി.

സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് റാലി. 140 ബസുകളിലായാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ നെയ്വേലിയിലെത്തിയത്. കര്‍ണ്ണാടകം തമിഴ്നാടിന് കാവേരി ജലം നല്കാത്തതില്‍ പ്രതിഷേധിച്ചാണ് വൈദ്യുതി നല്കരുതെന്ന ആവശ്യം തമിഴ് ചലച്ചിത്രപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

സൂപ്പര്‍ താരം രജനീകാന്ത് റാലിയില്‍ പങ്കെടുത്തില്ല. എഐഎഡിഎംകെ പിന്തുണയോടെ നടത്തുന്ന റാലിയാണെങ്കിലും ഡിഎംകെ അനുകൂലികളായ നടന്മാര്‍ ശരത്കുമാറും നെപ്പോളിയനും റാലിയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. കമലഹാസനും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. അജിത്ത്, കാര്‍ത്തിക്, സിമ്രാന്‍, ജ്യോതിക എന്നിവരും നെയ്വേലിയിലെത്തിയിട്ടുണ്ട്.

നെയ്വേലിയില്‍ നടക്കുന്ന ധര്‍ണയുടെ തത്സയ സംപ്രേഷണം നടത്തുന്നതിന് കരുണാനിധിയുടെയും മുരശൊരി മാരന്റെയും ഉടമസ്ഥതയിലുള്ള സണ്‍ ടിവിയ്ക്ക് അനുമതി നല്‍കിയില്ല. റാലി ഉദ്ഘാടനം ചെയ്യുന്ന ഭാരതിരാജയുടെ അനുമതി വാങ്ങാത്തതുകൊണ്ടാണ് സണ്‍ ടിവിയെ തത്സമയ സംപ്രേഷണത്തിന് അനുവദിക്കാതിരുന്നതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. തത്സമയ സംപ്രേഷണം നടത്തുന്നതിന് ധര്‍ണയുടെ വേദിയ്ക്കടുത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊലീസ് നീക്കം ചെയ്തു. അതേ സമയം ജയ ടിവിയ്ക്ക് തത്സമയ സംപ്രേഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

തമിഴ് സൂപ്പര്‍താരം രജനീകാന്ത് നെയ്വേലി റാലിയില്‍ നിന്നും ഒഴിഞ്ഞു നില്ക്കുകയാണ്. പകരം രജനീകാന്ത് ഒക്ടോബര്‍ 13 ഞായറാഴ്ച ചെന്നൈയില്‍ നിരാഹാര സത്യാഗ്രഹം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+