കശ്മീര്‍: സോണിയ-മുഫ്തി ചര്‍ച്ച
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുണ്ടാക്കുന്നതു സംബന്ധിച്ച് അന്തിമ ചര്‍ച്ച നടത്താന്‍ പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ് ദില്ലിയിലെത്തും. ഒക്ടോബര്‍ 12 ശനിയാഴ്ച കശ്മീരില്‍ മന്ത്രിസഭയുണ്ടാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി മുഫ്തി മുഹമ്മദ് ചര്‍ച്ച നടത്തും.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അന്തിമതീരുമാനം സോണിയാ ഗാന്ധിയെടുക്കുമെന്ന് എഐസിസി അംഗം ഗുലാം നബി ആസാദ് പറഞ്ഞു. പക്ഷെ കോണ്‍ഗ്രസും പിഡിപിയും ചേര്‍ന്നാല്‍ 36 അംഗങ്ങളേ ആകൂ. കേവല ഭൂരിപക്ഷത്തിന് എട്ട് എംഎല്‍എമാര്‍ കൂടി വേണം.
ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. ഇതിനിടെ നാല് എംഎല്‍എമാര്‍ ഉള്ള പാന്തേഴ്സ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനം നല്കിയാല്‍ കോണ്‍ഗ്രസ്-പിഡിപി സഖ്യത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
കൂടുതല്‍ പേരെ തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവരാന്‍ ശനിയാഴ്ച ഗുലാം നബി ആസാദ് കശ്മീരിലേക്ക് തിരിക്കും.












Click it and Unblock the Notifications