ക്രൈംബ്രാഞ്ചിന്റെ സത്യവാങ്മൂലത്തില്‍ അവ്യക്തത
തിരുവനന്തപുരം: വ്യാജരേഖാ കേസിലെ രണ്ടാം പ്രതി അനില്‍ പി. ശ്രീരംഗത്തെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവ്യക്തതയുണ്ടെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.
സത്യവാങ്മൂലത്തോടൊപ്പം ചേര്‍ത്തിരുന്ന രേഖകള്‍ക്ക് ആധികാരികതയില്ലെന്ന് കോടതി പറഞ്ഞു. അനിലും വ്യാജരേഖകേസിലെ മറ്റ് രണ്ട് പ്രതികളും ഉപയോഗിച്ചെന്ന് പറയുന്ന സിംകാര്‍ഡ് മുദ്ര വെച്ച കവറില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ ആദ്യത്തെ എട്ട് നമ്പര്‍ സൂര്യാ ടി വിയുടേതാണെന്നും പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നെങ്കിലും ഇതൊന്നും ആധികാരികമായിട്ടല്ല ഹാജരാക്കിയിരിക്കുന്നതെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍. ജെ. ജോസഫ് ചൂണ്ടിക്കാട്ടി.
അനിലിനെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം തള്ളികൊണ്ടാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. സത്യവാങ്മൂലത്തില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ഉള്ളടക്കം പൂര്‍ണമല്ലെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications