Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസഹായം കൂട്ടണം: ആന്റണി

തൃശൂര്‍: സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കേരളത്തിനുള്ള കേന്ദ്രസഹായം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഒക്ടോബര്‍ 12 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ സംസ്ഥാനങ്ങള്‍ സാമ്പത്തികപ്രതിസന്ധിയുടെ നടുവില്‍ കഴിയുകയാണ്. കേന്ദ്രം ഉദാരമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നതാണ് സ്ഥിതിവിശേഷം. - ആന്റണി പറഞ്ഞു.

സംസ്ഥാനങ്ങളുടെ സാമ്പത്തികപ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഒക്ടോബര്‍ 18ന് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കേരളത്തിനുള്ള വായ്പ കൂട്ടണമെന്ന് ആവശ്യപ്പെടും. ഇപ്പോള്‍ 50 ശതമാനം വായ്പ, 50 ശതമാനം ഗ്രാന്റ് എന്ന നിലയിലാണ് കേന്ദ്ര സഹായം ലഭിച്ചുവരുന്നത്. ഇതിന് പകരം 70 ശതമാനം വായ്പ, 30 ശതമാനം ഗ്രാന്റ് എന്ന രീതിയില്‍ കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടുമെന്നും ആന്റണി വ്യക്തമാക്കി.

കേന്ദ്രത്തില്‍ നിന്നും ബാങ്ക്-ധനകാര്യസ്ഥാനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്കുള്ള പലിശയില്‍ ഇളവനുവദിക്കണമെന്നും കേരളം ആവശ്യപ്പെടും. കേരളത്തിലെ കാപ്പി-തേയില തോട്ടം തൊഴിലാളികള്‍ കടുത്ത യാതനകളിലൂടെ കടന്നുപോവുകയാണ്. കേരളത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ തീര്‍ക്കാന്‍ 500 കോടി അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും ആന്റണി പറഞ്ഞു. തല്ക്കാലം മന്ത്രിസഭ പൂന:സംഘടനയില്ലെന്നും ആന്റണി വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചെലവ് മുന്‍സര്‍ക്കാരില്‍ നിന്നും 20 ശതമാനം കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞു. മന്ത്രിസഭയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഒക്ടോബര്‍ 22ന് യോഗം വിളിച്ചിട്ടുണ്ട്. - അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+