ദിനേശ് പണിക്കര്‍ക്കെതിരായ കേസ് ദിലീപ് പിന്‍വലിച്ചു
കൊച്ചി: സിനിമാ നിര്‍മാതാവ് ദിനേശ് പണിക്കര്‍ക്കെതിരെ വണ്ടിച്ചെക്ക് പ്രശ്നത്തില്‍ നല്‍കിയ കേസ് നടന്‍ ദിലീപ് പിന്‍വലിച്ചു.
ഇരുവരുടെയും അഭിഭാഷകര്‍ രാജി ഹര്‍ജി നല്‍കുകയായിരുന്നു. സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ അഭ്യര്‍ഥന മാനിച്ചാണ് കേസ് പിന്‍വലിക്കുന്നതെന്ന് ദിലീപ് പറഞ്ഞു.
ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലമായി കിട്ടാനുള്ള തുകയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദിലീപ് ദിനേശ് പണിക്കര്‍ക്കെതിരെ കേസ് കൊടുത്തത്. തുടര്‍ന്ന് ദിലീപിനെ വിലക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചെങ്കിലും പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു.












Click it and Unblock the Notifications