75 ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചു
കൊച്ചി: ആന്ധ്രയില്‍ നിന്നും തീവണ്ടിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവ് പൊലീസ് പിടികൂടി. ഒക്ടോബര്‍ 12 ശനിയാഴ്ചയാണ് റെയ്ഡില്‍ ഏകദേശം 70 ലക്ഷം വിലമതിക്കുന്ന കഞ്ചാവ് പൊലീസ് പിടിച്ചത്. പിടിച്ചെടുത്ത കഞ്ചാവ് 137 കിലോഗ്രാമോളം വരും.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ് ചെയ്തു. കേരള എക്സ്പ്രസ് തീവണ്ടിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. തീവണ്ടി എറണാകുളം സൗത്ത് സ്റേഷനില്‍ എത്തിയപ്പോഴാണ് രഹസ്യവിവരം ലഭിച്ച പൊലീസ് റെയ്ഡ് നടത്തിയത്.
വാറംഗലില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് ഈ കഞ്ചാവ് കൊണ്ടുപോയിരുന്നതെന്ന് കരുതുന്നു. അറസ്റ് ചെയ്തവരെല്ലാം ആന്ധ്രാപ്രദേശ് സ്വദേശികളാണ്.












Click it and Unblock the Notifications