Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ പിഡിപി പ്രവര്‍ത്തകര്‍ തടഞ്ഞു

പട്ടാമ്പി: കാര്‍ഷിക ഗവേഷണ കേന്ദ്രം പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി എ. കെ. ആന്റണിയെ തടഞ്ഞ പി ഡി പി പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു.

ലാത്തിച്ചാര്‍ജില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 25ഓളം പേരെ പൊലീസ് കസ്റഡിയിലെടുത്തു. രാവിലെ 11.15 ഓടെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ കാറിന് നേരെ മേലേ പട്ടാമ്പിയില്‍ വെച്ച് പി ഡി പി പ്രവര്‍ത്തകര്‍ ചാടിവീഴുകയായിരുന്നു.

മതിയായ പൊലീസ് സന്നാഹമില്ലാത്തതിനാല്‍ ഉടന്‍ തന്നെ പിഡിപി പ്രവര്‍ത്തകരെ അറസ്റ് ചെയ്യാനായില്ല. അഞ്ച് മിനുട്ടോളം മുഖ്യമന്ത്രിയെ തടഞ്ഞ പിഡിപി പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസ് എത്തിയാണ് പരിപാടി നടന്ന സ്ഥലത്തു നിന്ന് നീക്കിയത്.

ഒക്ടോബര്‍ 11 വെള്ളിയാഴ്ച പട്ടാമ്പിയിലും പാലക്കാട്ടും പിഡിപി രഹസ്യ യോഗം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി എത്തുമ്പോള്‍ തടയാന്‍ പിഡിപി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ കനത്ത പൊലീസ് സന്നാഹമുള്ളതിനാല്‍ അത് സാധിച്ചില്ല.

മുഖ്യമന്ത്രി ഉദ്ഘാടന സ്ഥലത്തെത്തിയതോടെ മേലേ പട്ടാമ്പിയില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരിച്ചുപോവുമ്പോള്‍ പിഡിപി പ്രവര്‍ത്തകര്‍ തടഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+