Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ഭാര്യ നിരാഹാരം മാറ്റിവെച്ചു

തിരുവനന്തപുരം: പിഡിപി അബ്ദുള്‍ നാസര്‍ മദനിയുടെ മോചനം ആവശ്യപ്പെട്ട് മദനിയുടെ ഭാര്യയും കുടുബാംഗങ്ങളും നടത്താനിരുന്ന നിരാഹാര സമരം മാറ്റിവെച്ചു.

മന്ത്രിമാരെ വഴിതടയുന്നതടക്കമുള്ള കടുത്ത സമര പരിപാടികള്‍ മാറ്റിവെച്ചതായും ഒക്ടോബര്‍ 12 ശനിയാഴ്ച പിഡിപി ആക്ടിംഗ് പ്രസിഡന്റ് പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഒരു സംഘം യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരപരിപാടികള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. മദനിയുടെ മോചനത്തിന് നിയമവിധേയമായി സ്വീകരിക്കാവുന്ന എല്ലാ നടപടികളും കൈകൊള്ളുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരപരിപാടികള്‍ മാറ്റിവെക്കുന്നതെന്ന് സിറാജ് പറഞ്ഞു.

കടുത്ത സമരപരിപാടികള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്ന മദ്നിയുടെ കത്ത് സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+