3 പൊതുമേഖലസ്ഥാപനങ്ങള്‍ പൂട്ടും
തിരുവനന്തപുരം: മൂന്നു പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
കേരളാ സോപ്സ് ഓയില്‍സ് ലിമിറ്റഡ്, കേരള സ്റേറ്റ് ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് എന്നിവയാണ് ഉടനടി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. പൊതുമേഖലയിലുള്ള 11 സ്ഥാപനങ്ങളുടെ ഭാവിയെക്കുറിച്ചാണ് മന്ത്രിസഭായോഗം ചര്‍ച്ചചെയ്തത്. ഇതില്‍ മൂന്നെണ്ണം ഉടന്‍ അടച്ചുപൂട്ടാനും ബാക്കി എട്ടെണ്ണം അടച്ചുപൂട്ടാനോ അല്ലെങ്കില്‍ സ്വകാര്യവല്ക്കരിക്കാനോ മന്ത്രിസഭ തീരുമാനിച്ചു. വ്യവസായ പരിഷ്കരണ സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്കുകയായിരുന്നു.
ഓട്ടോകാസ്റ് ലിമിറ്റഡ്, കേരളാ സ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ദി കേരളാ സെറാമിക്സ് ലിമിറ്റഡ്, കേരളാ സ്റേറ്റ് ഡിറ്റര്‍ജന്റ്സ് ആന്റ് കെമിക്കല്‍സ് ലി., ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ആസ്ട്രാള്‍ വാച്ചസ് ലിമിറ്റഡ്, കേരളാ സ്റേറ്റ് സാലിസിലേറ്റ്സ് ആന്റ് കെമിക്കല്‍സ് ലി., സീതാറാം ടെക്സറ്റയില്‍സ് എന്നീ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം സ്വകാര്യവല്ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും. ഇവയുടെ കാര്യത്തില്‍ പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങള്‍ പുന:സംഘടനാ- ആഭ്യന്തര ഓഡിറ്റ് ബോര്‍ഡ് (ആര്‍ഐഎബി) സര്‍ക്കാരിന് നല്കും. ഈ പ്രത്യേക റിപ്പോര്‍ട്ട് വീണ്ടും മന്ത്രിസഭ പഠിയ്ക്കും. അതിന് ശേഷം അന്തിമതീരുമാനമെടുക്കും.
3,300 നേക്കാള്‍ അധികം ജീവനക്കാരുണ്ട് ഈ പൊതുമേഖലാ യൂണിറ്റകളില്‍. ഈ സ്ഥാപനങ്ങള്‍ പലതും സ്വകാര്യവല്ക്കരണത്തിന്റെ ഭാഗമായി പുന: സംഘടിപ്പിക്കുമ്പോള്‍ 1,300 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സ്വകാര്യവല്ക്കരണത്തെ തുടര്‍ന്ന് 2,000 പേര്‍ക്ക് തൊഴില്‍ നിലനിര്‍ത്താനാവും.












Click it and Unblock the Notifications