സല്‍മാന്റെ കാര്‍: മുംബൈ പൊലീസ് കാസര്‍കോട്ടെത്തി
കാസര്‍കോട്: സല്‍മാന്‍ഖാന്‍ ഓടിച്ച കാറിന്റെ ഉടമയെ തേടി മുംബൈ പൊലീസ് കാസര്‍കോട്ടെത്തി.
ഹസന്‍ അബ്ദുള്‍ റഹ്മാന്റെ തളങ്കരയിലെ വീട് പൊലീസെത്തുമ്പോള്‍ പൂട്ടിക്കിടക്കുകയായിരുന്നു. ഹസന്റെ ഭാര്യ മകനോടൊത്ത് ആശുപത്രിയിലാണ്. ബാന്ദ്രെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം. ജി. ഖലെ, കോണ്‍സ്റബിള്‍ ജക്താഫ് എന്നിവരാണ് കാസര്‍കോടെത്തിയത്.
കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഹസന്റെ വിലാസമാണുള്ളത്. ഹസന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. സല്‍മാന്‍ഖാന്‍ ഓടിച്ചിരുന്ന കാര്‍ ടി. ആര്‍. പെര്‍മിറ്റില്‍ ഹസന്‍ മറ്റൊരാള്‍ക്ക് വേണ്ടി ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനായി ഇയാള്‍ വന്‍തുക പ്രതിഫലം പറ്റിയിട്ടുണ്ടാവുമെന്ന് കരുതുന്നു.












Click it and Unblock the Notifications