വ്യാജരേഖ: തിരിച്ചറിയല്‍ പരേഡ് നടത്തും
തിരുവനന്തപുരം: ജൂണ്‍ 24ന് സൂര്യാ ടി വി ഓഫീസില്‍ വ്യാജരേഖ എത്തിച്ച രണ്ടു പേരെ സൂര്യാ ഓഫീസില്‍ റിസപ്ഷനിസ്റായി ജോലി ചെയ്തിരുന്ന ബിന്ദു തിരിച്ചറിയാനായി പരേഡ് നടത്തും.
പൊലീസ് സംശയിക്കുന്ന ചിലരുടെ ഫോട്ടോഗ്രാഫുകള്‍ ബിന്ദുവിനെ കാണിക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
സൂര്യാ ഓഫീസില്‍ വ്യാജരേഖ എത്തിച്ചവരുടെ കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ തയ്യാറാക്കി വരികയാണ്. ബിന്ദു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടത്തുള്ള ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഓഫീസിലാണ് കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്ന പത്രപ്രവര്‍ത്തകനായ ചന്ദ്രമോഹന്റെ സുഹൃത്ത് എബി തോമസിനെ ഒക്ടോബര്‍ 12 ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്തു.












Click it and Unblock the Notifications