തോല്‍വിക്ക് കാരണം ബിജെപി സഖ്യം
തിരുവനന്തപുരം: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവന്നത് ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതു കൊണ്ടാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി. എം. ബനാത്ത്വാല പറഞ്ഞു.
തിരഞ്ഞെടുപ്പിലെ ജനവിധി നാഷണല്‍ കോണ്‍ഫറന്‍സിനെയും ബി ജെ പിയെയും ഒരു പാഠം പഠിപ്പിച്ചു. ജനവിധി ഷേക്ക് അബ്ദുള്ള കുടുംബത്തെ കശ്മീര്‍ നിയമസഭയില്‍ നിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുകയാണ്. ബി ജെ പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഇനിയെങ്കിലും തയ്യാറാവണം.
കോണ്‍ഗ്രസും പി ഡി പിയും ചേര്‍ന്ന് കശ്മീരില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ച പ്രതീക്ഷ നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇനി ഈ പാര്‍ട്ടികള്‍ക്കാണ്- ബനാത്ത്വാല പറഞ്ഞു.












Click it and Unblock the Notifications