മഹിളാസംഘം പ്രക്ഷോഭത്തിന്
കൊച്ചി: ഏഷ്യാനെറ്റ് വനിതാ റിപ്പോര്‍ട്ടറെ എറണാകുളം കിഴക്കമ്പലത്ത് വച്ച് പള്ളിവികാരിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മഹിളാസംഘം പ്രക്ഷോഭത്തിനൊരുങ്ങുന്നു. മഹിളാസംഘം നേതാവ് മീനാക്ഷി തമ്പാനാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മീനാക്ഷി തമ്പാന്‍. പുരോഹിതന്റെ നേതൃത്വത്തില്‍ നടന്ന ഇത്തരം അതിക്രമങ്ങളെ എതിര്‍ക്കണം. ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തകയൂണിയന്‍ നടത്തുന്ന പ്രക്ഷോഭപരിപാടികളുമായി മഹിളാസംഘടനകള്‍ സഹകരിക്കും. - മീനാക്ഷി തമ്പാന്‍ പറഞ്ഞു.
ധര്‍ണ്ണയില്‍ വിവിധ മാധ്യമപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും പങ്കെടുത്തു. പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ ഗൗരീദാസന്‍ നായര്‍ സംസാരിച്ചു.












Click it and Unblock the Notifications