പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉടന്‍ പൂട്ടില്ല
കണ്ണൂര്‍: വന്‍നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.
ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും വില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം സംസ്ഥാന സര്‍ക്കാര്‍ പിന്തുടരില്ല. 11 പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പരിഷ്കരണം നടപ്പിലാക്കുന്നതു സംബന്ധിച്ച് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. പ്രതിസന്ധിയില്‍ കഴിയുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണ്.
ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായത് മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് രാഘവന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications