വായനക്കാര്‍ക്ക് നവരാത്രി ആശംസകള്‍
ബാംഗ്ലൂര്‍: നാടെങ്ങും നവരാത്രി ആഘോഷത്തിന്റെ ലഹരിയിലാണ്. കേരളത്തിലെ സരസ്വതീക്ഷേത്രങ്ങളില്‍ നവരാത്രിയാഘോഷത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടക്കുന്നു.
മഹാനവമി ദിവസമായ ഒക്ടോബര്‍ 14 തിങ്കളാഴ്ച ആയുധപൂജ നടക്കും. ആയുധപൂജയുടെ ദിവസമായതിനാല്‍ തിങ്കളാഴ്ച ദാറ്റ്സ്മലയാളത്തിന് അവധിയായിരിക്കും. അതിനാല്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യില്ല. കര്‍മ്മമാര്‍ഗത്തില്‍ ദേവിയുടെ അനുഗ്രഹം തേടിയാണ് ആയുധപൂജ നടക്കുക.
വിജയദശമി ദിവസമായ ഒക്ടോബര്‍ 15 ചൊവാഴ്ച വിദ്യാരംഭദിനമാണ്. അന്ന് ആയിരക്കണക്കിന് കുട്ടികള്‍ വിവിധ സരസ്വതീക്ഷേത്രങ്ങളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കും.
നവരാത്രി ദിവസങ്ങള്‍ മൈസൂരില്‍ ദസറയായി ആഘോഷിക്കുന്നു.












Click it and Unblock the Notifications