കോന്നിയില്‍ എന്‍എസ്എസ് സ്വാശ്രയ കോളജ്
തിരുവനന്തപുരം: കോന്നിയില്‍ എന്‍ എസ് എസ് മന്നം സ്മാരക സ്വാശ്രയ കോളജ് ആരംഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദ കോഴ്സുകളാണ് കോളജില്‍ തുടങ്ങുന്നത്.
കെ. കെ. നായര്‍ എം എല്‍ എ, എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി. എന്‍. നരേന്ദ്രനാഥ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോന്നിയില്‍ മഠത്തില്‍ക്കാവിലാണ് കോളജ് തുടങ്ങുന്നത്. ഏതാനു മാസങ്ങള്‍ക്കുള്ളില്‍ ലബോട്ടറികളും ലൈബ്രറിയും ഉള്‍പ്പെടുന്ന കോളജ് സമുച്ചയം പൂര്‍ത്തിയാവും.
കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനത്തെ തീയതി ഒക്ടോബര്‍ ആണ്. സര്‍വകലാശാല നിശ്ചയിച്ച പ്രകാരം കോഴ്സുകളില്‍ പ്രവേശനം നല്‍കും. ഫെബ്രുവരി 15ന് കെ. കെ. നായര്‍ കോളജ് ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications