കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി-വെള്ളാപ്പള്ളി രഹസ്യചര്‍ച്ച

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രഹസ്യചര്‍ച്ച നടത്തിയതായി സി പി എം നേതൃത്വം സമ്മതിച്ചു.

എസ് എന്‍ ഡി പിയാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തതെന്നാണ് സി പി എം നേതൃത്വം പറയുന്നത്. എന്നാല്‍ സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ വെച്ചു നടന്ന രഹസ്യചര്‍ച്ച സി പി എമ്മിന്റെ താത്പര്യ പ്രകാരമാണെന്ന് അറിയുന്നു.

ഒക്ടോബര്‍ 11 വെള്ളിയാഴ്ച സി പി എമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ എസ് എന്‍ഡി പി പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തിയ ധര്‍ണ ഒഴിവാക്കാനായിരുന്നു പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ രഹസ്യ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ സി പി എം സെക്രട്ടറിയുടെ ആവശ്യം വെള്ളാപ്പള്ളി തള്ളി.

ശിവഗിരിയില്‍ നടന്ന പൊലീസ് നടപടിയുടെ വാര്‍ഷികാചരണമെന്ന നിലയില്‍ ധര്‍ണ നടത്തണമെന്നായിരുന്നു പിണറായിയുടെ ആവശ്യം. എന്നാല്‍ സി പി എം മലബാറില്‍ നടത്തിയ അക്രമം തെറ്റായിരുന്നുവെന്ന് സമ്മതിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം പിണറായി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പിണറായിയുടെ ആവശ്യം വെള്ളാപ്പള്ളിയും തള്ളി.

സി പി എമ്മിന്റെ ഉടമസ്ഥതയിലുള്ള കൈരളി ചാനല്‍ ഇത്തരമൊരു രഹസ്യ ചര്‍ച്ച നടന്നിട്ടേയില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടന്നെന്ന് സമ്മതിക്കുകയായിരുന്നു. അതേ സമയം സിപിഎം നേതൃത്വത്തിന്റെ അനുമതിയോടെയാണോ വെള്ളാപ്പള്ളിയുമായി പിണറായി ചര്‍ച്ച നടത്തിയതെന്ന് വ്യക്തമല്ല.

അതിനിടെ സിപിഎമ്മും എസ്എന്‍ഡിപിയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തിനടുത്ത് വെള്ളറടയില്‍ വെള്ളാപ്പള്ളി പങ്കെടുത്ത എസ് എന്‍ ഡി പി യോഗ വേദിയില്‍ വൈദ്യുതി കടത്തിവിട്ടതിന് പിന്നില്‍ സി പി എമ്മാണെന്നാണ് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വെള്ളാപ്പള്ളിയെ വധിക്കാനാണ് വൈദ്യുതി കടത്തിവിട്ടതെന്ന് അവര്‍ ആരോപിക്കുന്നു. ഇതിനിടെ എസ്എന്‍ഡിപി നേതാക്കള്‍ക്ക് പൊലീസ് സംരക്ഷണം നല്കുമെന്ന് ആന്റണി പ്രസ്താവിച്ചതോടെ എസ്എന്‍ഡിപിയുടെ നീക്കങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തമാകുമെന്ന് വേണം കരുതാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X