ബാലിയില്‍ സ്ഫോടനം; 187 മരണം
ബാലി: ഇന്തോനേഷ്യയിലെ ടൂറിസ്റ്കേന്ദ്രമായ ബാലിയില്‍ നടന്ന സ്ഫോടനത്തില്‍ 187 പേര്‍ കൊല്ലപ്പെട്ടു. 300 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഇന്തോനേഷ്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. പരിക്കേറ്റവരില്‍ 90ഓളം പേരുടെ നില ഗുരുതരമാണ്.
ബാലിയിലെ കുതാ ബീച്ച് റിസോര്‍ട്ടിലെ സാരി ക്ലബിലാണ് ഉഗ്രസ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടര്‍ന്ന് തീപിടുത്തത്തിലാണ് ഇത്രയും പേര്‍ വെന്തുമരിച്ചത്. സ്ഫോടനത്തില്‍ ക്ലബ് കെട്ടിടം പാടെ തകര്‍ന്നു. മരിച്ചവരില്‍ നല്ലൊരു ശതമാനം വിദേശ ടൂറിസ്റുകളാണ്. ആസ്ത്രേല്യ, ജര്‍മ്മനി, കാനഡ, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും കൊല്ലപ്പെട്ടു.
ഈ സ്ഫോടനത്തിന് ശേഷം അധികം വൈകാതെ ഇന്തോനേഷ്യയിലെ യുഎസ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ വച്ചും സ്ഫോടനമുണ്ടായി. പക്ഷെ ആര്‍ക്കും പരിക്കില്ല.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യ തീവ്രവാദികളുടെ അഭയകേന്ദ്രമായി മാറിയിരിക്കുന്നുവെന്ന യുഎസ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് ശേഷം മൂന്നാം ദിവസമാണ് ഈ സ്ഫോടനം നടന്നത്.












Click it and Unblock the Notifications