കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി കലാമിന് 72ാം പിറന്നാള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന് ഒക്ടോബര്‍ 15 ചൊവാഴ്ച 72ാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ആഘോഷത്തിന് കവിഞ്ഞ പ്രാധാന്യം നല്കാതെ ഇപ്പോള്‍ അരുണാചല്‍ പ്രദേശില്‍ പര്യടനം നടത്തുകയാണ് അദ്ദേഹം.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, നയതന്ത്രപ്രതിനിധികള്‍, ഗവര്‍ണര്‍മാര്‍, സംസ്ഥാനമുഖ്യമന്ത്രിമാര്‍ എന്നിവര്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. പുതിയ പദ്ധതികളുമായി രാഷ്ട്രപതി ഭവനില്‍ മാറ്റങ്ങളുണ്ടാക്കുകയാണ് കലാം. രാഷ്ട്രപതി ഭവന്‍ വളപ്പില്‍ ഒരു ഔഷധത്തോട്ടം നിര്‍മ്മിക്കുന്ന പദ്ധതിയാണ് ഇതില്‍ ഒടുവിലത്തേത്.

രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്കും വിദേശികള്‍ക്കും ഇന്ത്യയുടെ പ്രകൃതിസമ്പത്തായ ഔഷധസസ്യങ്ങളെപ്പറ്റി വിശദീകരിച്ചുകൊടുക്കുകയാണ് ഈ തോട്ടത്തിന് പിന്നിലെ ലക്ഷ്യം. വിവിധ ഭാഗങ്ങളിലായുള്ള 10 ഏക്കര്‍ സ്ഥലത്താണ് ഈ ഔഷധത്തോട്ടം ഉയരുക. ഈ 10 ഏക്കറിനുള്ളില്‍ ഒരു ഭാഗത്ത് ചെറിയൊരു തടാകവും നിര്‍മ്മിക്കും. ജലത്തില്‍ വളരുന്ന ചെടികള്‍ വളര്‍ത്തുക, ദേശാടനപ്പക്ഷികള്‍ക്ക് ഒരിടം ഒരുക്കുക എന്നിവയാണ് ഇതിന് പിന്നിലെ ലക്ഷ്യം.

ഔഷധോദ്യാനം ദില്ലിയില്‍ മാത്രമായി ഒതുക്കിനിര്‍ത്താന്‍ കലാം ഉദ്ദേശിക്കുന്നില്ല. രാഷ്ട്രപതിയുടെ വിശ്രമത്താവളങ്ങളായ സിംലയിലേയും ഹൈദരാബാദിലേയും കേന്ദ്രങ്ങളിലും ഇദ്ദേഹം ഔഷധത്തോട്ടനിര്‍മ്മാണത്തിന് തുടക്കമിട്ടുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X