ഒമര്‍ അബ്ദുള്ള രാജിവച്ചു
കശ്മീര്‍: വിദേശകാര്യ സഹമന്ത്രിസ്ഥാനം ഒമര്‍ അബ്ദുള്ള രാജിവച്ചു. കശ്മീരില്‍ ഈയിടെ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിനേറ്റ കനത്ത പരാജയം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം രാജിവച്ചത്.
കഴിഞ്ഞ ദിവസം അദ്ദേഹം രാജിക്കത്ത് പ്രധാനമന്ത്രി വാജ്പേയിയ്ക്ക് കൈമാറി. അതേ സമയം തന്റെ പാര്‍ട്ടി എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിനാലാണ് താന്‍ ദില്ലി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ ഇനിയും അധികാരത്തില്‍ വരാനുള്ള പ്രതീക്ഷ ഞങ്ങള്‍ കൈവിട്ടിട്ടില്ല. കോണ്‍ഗ്രസും പിഡിപിയും തമ്മില്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന സഖ്യം തിരഞ്ഞെടുപ്പിന് ശേഷം താളം തെറ്റിയിരിക്കുകയാണ്. - ഒമര്‍ പറഞ്ഞു.












Click it and Unblock the Notifications