Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിട്ടിയില്‍ കോടികളുടെ നഷ്ടം

ഇരിട്ടി: ഒരാഴ്ചയായി തുടരുന്ന മഴയ്ക്കിടയില്‍ ഇരിട്ടിയില്‍ പത്ത് തവണ ഉരുള്‍പൊട്ടി. കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഒട്ടേറെ വീടുകളും റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

മണിക്കടവ്, കോളിത്തട്ട്, കുരിശുമല, വരിക്കപ്പാറ, ഉരുപ്പുംകുറ്റി, മുടിക്കയം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മണിക്കടവ്- പാറാംകവല, വരിക്കപ്പാറ- പുളിങ്ങോം കവല എന്നീ റോഡുകള്‍ തകര്‍ന്നു.

ഉരുപ്പുംകുറ്റി-ഏഴാംകടവ് റോഡില്‍ നിര്‍മ്മിച്ച പൈപ്പ് കള്‍വര്‍ട്ടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി ഒലിച്ചുപോയി. മണിക്കടവ് പ്രദേശത്തെ വൈദ്യുതി-ഫോണ്‍ ബന്ധം തകരാറിലായിരിക്കുകയാണ്.

മണിക്കടവ് ടൗണ്‍, പേരട്ട ടൗണ്‍, ഇരിട്ടി സബ്ട്രഷറി, ഉളിയില്‍ ടൗണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ കെ.സി. ജോസഫ്എംഎല്‍എ, ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി, ജില്ലാ പഞ്ചായത്തംഗം മേരി കൊങ്ങാല എന്നിവര്‍ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+