Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി രാഘവന് നേരെ ആക്രമണം

കണ്ണൂര്‍: സഹകരണമന്ത്രി രാഘവന് നേരെ കണ്ണൂരിലെ നടാലില്‍ ഒരു സംഘം യുവാക്കള്‍ ആക്രമണം നടത്തി. മന്ത്രി രാഘവന്‍ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. മന്ത്രിയെ അനുഗമിച്ച എസ്കോര്‍ട്ട് ജീപ്പിലെ എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 14 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. കണ്ണൂരില്‍ നിന്ന് വടകരയിലേക്ക് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് നേരെ ഒരു സംഘം ചെറുപ്പക്കാര്‍ കല്ലെറിയുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ സ്ഥലത്ത് ശ്രമദാനത്തിലേര്‍പ്പെട്ടിരുന്ന ചെറുപ്പക്കാരാണ് മന്ത്രിയുടെയും എസ്കോര്‍ട്ട് വാഹനത്തിനും നേരെ കല്ലെറിഞ്ഞത്. നേരത്തെ ഇതുവഴി കടന്നുപോയ മന്ത്രി ശ്രമദാനത്തിലേര്‍പ്പെട്ട യുവാക്കളെ ഗൗനിക്കാതെ കടന്നുപോയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു.

യുവാക്കളില്‍ ചിലര്‍ മന്ത്രിയുടെ പൈലറ്റ് വാഹനം തിരികെ മടങ്ങുമ്പോള്‍ കൈകാട്ടി നിര്‍ത്തി കല്ലെറിയുകയായിരുന്നു. എസ്ഐയെയും പൊലീസുകാരെയും ജീപ്പില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു. എസ്ഐ നാരായണന്‍, ഹെഡ്കോണ്‍സ്റബിള്‍മാരായ സുരേഷ് ബാബു, കോണ്‍സ്റബിള്‍ കൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതിനിടെ മന്ത്രിയുടെ വാഹനം ഡ്രൈവര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. കാറിനുള്ളില്‍ ഇരിക്കുന്നത് മന്ത്രി രാഘവനാണെന്ന് കണ്ടതോടെ ചെറുപ്പക്കാര്‍ തുരുതുരാ കാറിന് നേരെ കല്ലെറിഞ്ഞു. കോഴിക്കോട് ജില്ലാ ബാങ്കിന്റെ കാറിലായിരുന്നു മന്ത്രി യാത്ര ചെയ്തിരുന്നത്. ചെറുപ്പക്കാര്‍ മന്ത്രി ഇരുന്ന സീറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ വണ്ടി വെട്ടിച്ചെടുത്തതിനാല്‍ മന്ത്രി പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. അടുത്ത സ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തി.

50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+