Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ; അഞ്ച് മരണം

തിരുവനന്തപുരം: ഒരാഴ്-ചയായി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും -പളയക്കെടുതിയിലായി. വിവിധ ഭാഗങ്ങളിലായി അഞ്ചു പേര്‍ മരിച്ചു.

റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കണ്ണൂരില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ രേഖപ്പെടുത്തി- 37 സെന്റീമീറ്റര്‍. വടക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്കത്തിന്റെ ഭീഷണി നിലനില്ക്കുകയാണ്. പലയിടങ്ങളിലും അപായകരമായ തോതില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നു.

മലപ്പുറത്ത് ഗോപാലന്‍ കുട്ടി മേനോന്‍(78) എന്നയാള്‍ മഴവെള്ളത്തില്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. മുലവണ്ണിപുഴയില്‍ ഇമ്പിച്ചികോയ എന്നയാള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ ജില്ലയില്‍ കൂത്ത് പറമ്പില്‍ ജയേഷ് എന്ന യുവാവ് കനാലില്‍ വീണ് മരിച്ചു. തിരുവനന്തപുരത്തെ കരമനയാറ്റില്‍ തമിഴ്നാട് തൂത്തിക്കുടി സ്വദേശിയായ രാജശേഖരന്‍ എന്ന യുവാവ് മുങ്ങിമരിച്ചു. എട്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷം ജഡം കണ്ടെടുത്തു.

മഴ ഇപ്പോഴും തുടരുകയാണ്. അടുത്ത 48മണിക്കൂര്‍ നേരത്തേക്ക് മഴപെയ്യുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ അഭിപ്രായം. ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+