തലശേരിയില്‍ ഗതാഗതം പുനസ്ഥാപിച്ചു
തലശേരി: കഴിഞ്ഞ ഒരാഴ്ചയായി നിര്‍ത്താതെ പെയ്ത മഴയില്‍ തകര്‍ന്ന ഗതാഗതം തലശേരിയില്‍ പുനസ്ഥാപിച്ചു. മഴക്കെടുതിമൂലം സ്തംഭിച്ച ജനജീവിതം സാധാരണനിലയിലാവുകയാണ്.
വെള്ളപ്പൊക്കക്കെടുതി മൂലം തലശേരി താലൂക്കില്‍ 700 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ 60 വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
വെള്ളപ്പൊക്കം മൂലം റോഡ് തകര്‍ന്ന് തടസ്സപ്പെട്ട വാഹനഗതാഗതം ഏറെക്കുറെ പുന:സ്ഥാപിച്ചു. കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളപ്പൊക്കപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
അഞ്ചരക്കണ്ടി പുഴ, എരങ്ങോട്ട് പുഴ, മയ്യഴിപ്പുഴ, ചാലപ്പുഴ എന്നിവ നിറഞ്ഞൊഴുകി. റെയില്‍ ഗതാഗതം സ്തംഭിച്ചത് നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി.












Click it and Unblock the Notifications