തൃശൂരില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി
തൃശൂര്‍: കഴിഞ്ഞ അഞ്ചുദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തൃശൂര്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മെഡിക്കല്‍ കോളജ് ജംഗ്ഷന്‍, ഹൈറോഡ് , കൊക്കാലെ, ശക്തന്‍ തമ്പുരാന്‍ ബസ് സ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്.
കുരിയച്ചിറ അടക്കമുള്ള നഗരത്തിന്‍െറ -പാന്ത-പദേശങ്ങലിലെ റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
കനത്ത മഴയില്‍ പുറത്തൂര്‍ കോള്‍പടവിലെ 300 ഏക്കര്‍ നെല്‍കൃഷി വെള്ളത്തിനടിയിലായി. ഇരുപതു ദിവസം മുമ്പാണ് ഇവിടെ കൃഷി ഇറക്കിയത്. കാഞ്ഞാണി കോള്‍പാടത്തും വെള്ളം കയറി. ഇവിടുത്തെ റോഡുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. അന്തിക്കാടുള്ള പടിയം, പുലാമ്പുഴ റോഡ് വെള്ളത്തിനടിയിലായി.
പുറത്തൂരിലെ മൃഗാശുപത്രി റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു. മണലൂര്‍ പ-ഞ്ചായത്തിലെ പാലാഴി, കനോലി പുഴയോരത്തിന്‍െറ താഴ്ന്ന -പദേശങ്ങള്‍ വെള്ളത്തിനടിയിലായി.വാടാനപ്പിള്ളി ദേശീയപാതയിലെ ചേറ്റുവ റോഡില്‍ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.












Click it and Unblock the Notifications