Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

തിരുവനന്തപുരം: ആയിരക്കണക്കിന് കുട്ടികള്‍ വിദ്യാരംഭദിനമായ ഒക്ടോബര്‍ 15 ചൊവാഴ്ച അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. സംസ്ഥാന വിവിധ സരസ്വതീക്ഷേത്രങ്ങളില്‍ നടന്ന വിദ്യാരംഭച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തിരക്കേറെയായിരുന്നു.

പണ്ഡിതരും പുരോഹിതരും സാംസ്കാരികനായകന്മാരും കുരുന്നുകളെ ആദ്യാക്ഷരമെഴുതിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രങ്ങളില്‍ മാത്രമല്ല, സാംസ്കാരികസ്ഥാപനങ്ങളിലും പത്രസ്ഥാപനങ്ങളിലും ക്ലബുകളിലും വീടുകളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു.

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. കോട്ടയം പനച്ചിക്കാട് സരസ്വതീക്ഷേത്രം, ശ്രീപത്മനാഭസ്വാമിക്ഷേത്രം, കേരള കലാമണ്ഡലം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, എന്നിവിടങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ അച്ഛനമ്മമാര്‍ തിക്കിത്തിരക്കി.

മലയാള മനോരമ ഉള്‍പ്പെടെയുള്ള പത്രസ്ഥാപനങ്ങളും ഇക്കുറി എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിജയദശമി ദിനത്തോടനുബന്ധിച്ച് നടന്ന പൂജകളില്‍ ആയിരക്കണക്കിന് മലയാളികള്‍ സംബന്ധിച്ചു. വിജയദശമി ദിനത്തോടെ 10 ദിവസം നീണ്ട നവരാത്രി ഉത്സവം സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+