വോയ്ല ബസ്സുകള്‍ കേരളത്തില്‍
കൊച്ചി: എയ്ഷര്‍ മോട്ടോഴ്സ് ലിമിറ്റഡിന്റെ പുതിയ ബസ്സുകള്‍ വോയ്ല എന്ന പേരില്‍ കേരളത്തില്‍ ഇറങ്ങി. കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് 34 സീറ്റുകളുള്ള വോയ്ല ബസ്സുകള്‍ ഒക്ടോബര്‍ 16 ചൊവാഴ്ച വിപണിയില്‍ ഇറങ്ങിയത്.
സ്കൈലൈന്‍ ബസുകള്‍ക്ക് ശേഷം എയ്ഷര്‍ മോട്ടോഴ്സ് ഇറക്കുന്ന രണ്ടാം നിര ബസ്സുകളാണ് വോയ്ല. 8.5 ലക്ഷം രൂപയാണ് വില. വോയ്ല ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണ്. നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനോട് കൂടിയ ബസിന് 90 എച്ച്പിയാണ് ഇന്ധനക്ഷമത.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ കാര്യത്തില്‍ വളരുന്ന വിപണി ദക്ഷിണേന്ത്യയുടേതാണെന്ന് എയ്ഷര്‍ മോട്ടോഴ്സ് ലി. ചീഫ് എക്സിക്യൂട്ടീവ് രാകേഷ് കര്‍ല പറഞ്ഞു. ട്രാവല്‍-ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയോടെ യാത്രാബസിന്റെ കാര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ സാധ്യതയുണ്ട്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications