കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിസേനയെ പിന്‍വലിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്തോ-പാക് അതിര്‍ത്തിയില്‍ നിന്ന് സേനയെ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഒക്ടോബര്‍ 16 ബുധനാഴ്ച ചേര്‍ന്ന ദേശീയ സുരക്ഷാ ഉപദേശസമിതിയാണ് ഈതീരുമാനം എടുത്തത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സേനയെ ദീര്‍ഘകാലം വിന്യസിക്കുന്നത് ഗുണകരമാവില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്. പക്ഷെ ഘട്ടംഘട്ടമായിട്ടായിരിക്കും സേനയെ പിന്‍വലിക്കുക.

കശ്മീര്‍ തിരഞ്ഞെടുപ്പും പാകിസ്ഥാനിലെ തിരഞ്ഞെടുപ്പും എല്ലാം യോഗം ചര്‍ച്ച ചെയ്തു. പാര്‍ലമെന്റ് വെടിവെപ്പിനെ തുടര്‍ന്നാണ് ഇന്ത്യ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X