കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്റെ ജാമ്യപേക്ഷ തള്ളി

  • By Super
Google Oneindia Malayalam News

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യപേക്ഷ സെഷന്‍സ് കോടതി തള്ളി. ഒക്ടോബര്‍ 16 ബുധനാഴ്ചയാണ് സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയിന്മേല്‍ കോടതി വാദം കേട്ടത്.

സെഷന്‍സ് ജഡ്ജി പി.വി. ബവ്കര്‍ ആണ് സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ നിരസിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊന്ന കേസില്‍ 304ാം വകുപ്പ് പ്രകാരം കൊലപാതകത്തോളമെത്താത്ത നരഹത്യയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്.

കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ സല്‍മാന്‍ ഖാന്‍ കേസില്‍ സാക്ഷികളായവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കൂടി പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിക്കാത്തതെന്നും ബവ്കര്‍ പറഞ്ഞു.

കേസില്‍ ഒക്ടോബര്‍ ഏഴിനാണ് സല്‍മാന്‍ഖാനെ അറസ്റ് ചെയ്തത്. ഇതിന് മുന്‍പ് രണ്ട് തവണ സല്‍മാന്‍ ഖാന്‍ നല്കിയ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X