സൊണാലി ബേന്ദ്രയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്
മുംബൈ: കോടതിയില്‍ ഹാജരാകാതിരുന്നതിന് ചലച്ചിത്ര നടി സൊണാലി ബേന്ദ്രയ്ക്കെതിരെ മുംബൈ സിറ്റി മജിസ്ട്രേറ്റ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
ഷോ ടൈം എന്ന സിനിമാ മാസികയില്‍ അശ്ലീലകരമായി ശരീരം പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചതിനാണ് സോണാലി ബേന്ദ്രയ്ക്കെതിരെ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് സോണാലിയോട് കോടതിയില്‍ ഹാജരാവാന്‍ തുടര്‍ച്ചായായി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 14 തിങ്കളാഴ്ചയും ആവശ്യപ്പെട്ട പ്രകാരം സോണാലി കോടതിയിലെത്താത്തതിനെ തുടര്‍ന്നാണ് അറസ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കേസില്‍ ഫോട്ടോഗ്രാഫര്‍ അമിത് അഷര്‍, ഡ്രസ് ഡിസെനര്‍ അഷ്ലെ റിബെല്ലോ എന്നിവരെ നേരത്തെ പൊലീസ് അറസ്റ് ചെയ്തിരുന്നു. ഷോ ടൈം പബ്ലിഷര്‍ നീലണ്ഠഗിരിയും കേസില്‍ പ്രതിയാണ്.












Click it and Unblock the Notifications